ശ്രീകണ്ഠപുരം: ഇരിക്കൂർ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന കനറാ ബാങ്ക് എടിഎമ്മിൽ കവർച്ചാശ്രമം. എടിഎമ്മിന്റെ മോണിറ്ററും പണം പുറത്തേക്കുവരുന്ന ഭാഗവും തകർത്തെങ്കിലും സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരൻ ശബ്ദംകേട്ടു കാര്യം തിരക്കിയതോടെ പണം സൂക്ഷിച്ചിരുന്ന ലോക്കർ തകർക്കാതെ സംഘം രക്ഷപ്പെടുകയായിരുന്നു.
പുലർച്ചെ നാലോടെ ഇരിക്കൂർ എസ്ഐ ഗോവിന്ദന്റെ നേതൃത്വത്തിൽ നൈറ്റ് പട്രോളിംഗിന്റെ ഭാഗമായി പോലീസ് സ്ഥലത്തെത്തിയപ്പോഴാണു കവർച്ചാശ്രമം അറിയുന്നത്. പുലർച്ചെ 1.59 മുതൽ 3.21 വരെ മുഖംമൂടി ധാരികളായ രണ്ടു പേർ എടിഎം തകർക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽനിന്നു ലഭിച്ചിട്ടുണ്ട്. പാന്റ്സും ഷർട്ടുമായിരുന്നു ഇവരുടെ വേഷം.