കൊച്ചി: വല്ലാർപാടത്ത് ഒക്ടോബറിൽ നടക്കുന്ന കേരള ലത്തീൻ സഭയുടെ മിഷൻ കോണ്‍ഗ്രസിൽ അടുത്ത പത്തു വർഷത്തേക്കുള്ള കർമപദ്ധതികളുടെ രേഖ അവതരിപ്പിക്കും.
ആറു ശുശ്രൂഷാ സമിതികളുടെ കീഴിൽ പ്രവർത്തിക്കുന്ന 22 കമ്മീഷനുകളുടെ ദശവത്സര പദ്ധതി രേഖയാണ് അവതരിപ്പിക്കുകയെന്നു കെആർഎൽസിസി ജനറൽ സെക്രട്ടറിയും മിഷൻ കോണ്‍ഗ്രസിന്റെ ജനറൽ കണ്‍വീനറുമായ ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറന്പിൽ അറിയിച്ചു.ഇന്നലെ ആശിർഭവനിൽ ചേർന്ന കണ്വൻഷൻ കോർ കമ്മിറ്റി യോഗത്തിൽ കൊല്ലം രൂപത വികാരി ജനറാൾ മോണ്‍. ഡോ. പോൾ ആന്റണി മുല്ലശേരി അധ്യക്ഷത വഹിച്ചു.
മോണ്‍. ജയിംസ് കുലാസ് മോഡറേറ്ററായിരുന്നു. വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് റവ. ഡോ. ഗ്രിഗറി ആർബി, ഫാ. തോമസ് തറയിൽ, ഫാ. ഡിക്സണ്‍ ഫെർണാണ്ടസ്, ഫാ. മാർട്ടിൻ തൈപ്പറന്പിൽ, ഫാ. ആന്റണി വിബിൻ സേവ്യർ വേലിക്കകത്ത്, ഫാ. വില്യം രാജൻ, ജോസഫ് ജൂഡ്, തോമസ് കെ. സ്റ്റീഫൻ, ഷെറി ജെ. തോമസ്, ഫാ. ആന്റണി അറയ്ക്കൽ, റവ. ഡോ. ജോബ് വാഴക്കൂട്ടത്തിൽ, ഫാ. ഷൈജു തോപ്പിൽ, ഡോ. ബീന എന്നിവരും രൂപത പ്രതിനിധികളും റിപ്പോർട്ടുകൾ അവതരിപ്പിച്ചു.