മൂവാറ്റുപുഴ: ഇന്ധനവില വർധന, മദ്യനയം എന്നിവയ്ക്കെതിരേ കത്തോലിക്കാ കോണ്‍ഗ്രസ് 24ന് എല്ലാ രൂപതകളിലും കരിദിനം ആചരിക്കും.
ഇന്ധനവില നിർണയം കേന്ദ്രസർക്കാർ ഏറ്റെടുക്കുക, പെട്രോളിയം ഉത്പന്നങ്ങൾക്ക് ജിഎസ്ടി നടപ്പിലാക്കുക, ആരാധനാലയങ്ങളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും മദ്യശാലകളിലേക്കുള്ള ദൂരപരിധി കുറച്ച സർക്കാർ നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള കത്തോലിക്കാ കോണ്‍ഗ്രസിന്റെ സമരപ്രഖ്യാപനം ഇന്നലെ പൈങ്ങോട്ടൂരിൽ ചേർന്ന പ്രതിനിധി സമ്മേളനത്തിൽ നടത്തി. പ്രശ്നത്തിൽ തുടർസമരങ്ങളും കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ നടത്തുമെന്നും യോഗം മുന്നറിയിപ്പു നൽകി.