കോട്ടയം: സിബിഎസ്ഇ കോട്ടയം സഹോദയ കലോത്സവം-സർഗസംഗമം ഒക്ടോബർ മൂന്നു മുതൽ അഞ്ചു വരെ ഏറ്റുമാനൂർ മംഗളം പബ്ലിക് സ്കൂളിൽ നടക്കും. കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള 120 സിബിഎസ്ഇ സ്കൂളുകളിലെ ഏഴായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും.
ഒക്ടോബർ മൂന്നിനു മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനംചെയ്യും. രചനാ മത്സരങ്ങൾ നാളെ 24 സ്റ്റേജുകളിലായി നടത്തും. ഒക്ടോബർ മൂന്നു മുതൽ അഞ്ചു വരെ നടക്കുന്ന സ്റ്റേജ് മത്സരങ്ങളിൽ 147 മത്സര ഇനങ്ങളുണ്ടാകും. വിദ്യാർഥികളെ നാലു വിഭാഗങ്ങളിലായി തിരിച്ചാണു മത്സരങ്ങൾ. വിജയികൾക്കു സർട്ടിഫിക്കറ്റുകളും അവാർഡുകൾക്കും പുറമേ എല്ലാവിഭാഗത്തിലും ഒന്നാമതെത്തുന്ന സ്കൂളുകൾക്കു ട്രോഫിയും നൽകും.
മംഗളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ ബിജു വർഗീസ്,കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോർജ്, വൈസ് പ്രസിഡന്റ് ആർ.സി.കവിത, സെക്രട്ടറി ഫാ. ഷിജു പാറത്താനം, ജോയിന്റ് സെക്രട്ടറി ആർ.രജ്ഞിത്ത്, ട്രഷറർ സിസ്റ്റർ എമിലി തെക്കേത്തെരുവിൽ, മംഗളം പ്രിൻസിപ്പൽ സജിത സോമൻ, പ്രോഗ്രാം കണ്‍വീനർ പ്രഫ.സെബാസ്റ്റ്യൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ കലോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.
പത്രസമ്മേളനത്തിൽ കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോർജ്, കോർഡിനേറ്റർ ഫാ. ഷാജി ജേക്കബ്, സജിത സോമൻ, സെബാസ്റ്റ്യൻ ജോസഫ്, ഷാജി ജേക്കബ്, അലക്സാണ്ടർ സാജു എന്നിവർ പങ്കെടുത്തു.