കോട്ടയം: ഐഎംഎയുടെ സ്പെഷാലിറ്റി വിംഗ് ആയ അക്കാദമി ഓഫ് മെഡിക്കൽ സ്പെഷ്യാലിറ്റീസി (എഐഎംഎസ്)ന്റെ സംസ്ഥാന സമ്മേളനം 24ന് പാലായിൽ നടക്കും. രാവിലെ ഒന്പതിനു സണ്‍സ്റ്റാർ കണ്വൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡോ. വി.ജി. പ്രദീപ്കുമാർ ഉദ്ഘാടനംചെയ്യും. ഡോ.പി.എ. അലക്സാണ്ടർ സ്മാരകപ്രഭാഷണം ഡോ. പി.വി. രാമചന്ദ്രൻ നിർവഹിക്കും. പ്രമേഹരോഗ ചികിൽസാരംഗത്തെ പുതിയ പ്രവണതകളാണ് സമ്മേളനത്തിന്റെ ചർച്ചാവിഷയമെന്നു ഭാരവാഹികൾ പറഞ്ഞു.
500ൽപ്പരം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ഓർഗനൈസിംഗ് ചെയർമാൻ ഡോ. ജി. ഹരീഷ്കുമാർ, സെക്രട്ടറി ഡോ.അലക്സ് ബേബി, പാല ബ്രാഞ്ച് പ്രസിഡന്റ് ഡോ. വി.ജെ. വർക്കി, സെക്രട്ടറി ഡോ. ശബരീനാഥ്, സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ. സിറിയക് തോമസ്, ദേശീയ വൈസ്പ്രസിഡന്റ് റോയി എബ്രഹാം സമ്മേളനത്തിൽ പങ്കെടുക്കും. സ്മരണിക ഐഎംഎ എഎംഎസിന്റെ സംസ്ഥാന ചെയർമാൻ സുരേന്ദ്രബാബു പ്രകാശനം ചെയ്യും. പത്രസമ്മേളനത്തിൽ ഓർഗനൈസിംഗ് ചെയർമാൻ ഡോ. ജി. ഹരീഷ്കുമാർ, ഐഎംഎ പാലാ ബ്രാഞ്ച് പ്രസിഡന്റ് ഡോ. വി.ജെ. വർക്കി, സ്മരണിക എഡിറ്റർ ഡോ. കെ.സി. ബേബി എന്നിവർ പങ്കെടുത്തു.