ചാരുംമൂട്: സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്കുയാത്രികനായ വിദ്യാര്‍ഥി മരിച്ചു. ഒപ്പം സഞ്ചരിച്ച വിദ്യാര്‍ഥിക്ക് ഗുരുതര പരിക്കേറ്റു. അടൂര്‍ പഴകുളം കോട്ടപ്പുറം ആലുംമൂട് കുറ്റിവിള കിഴക്കേതില്‍ ഷാജിയുടെ മകന് ആഷിഖ് (17 )ആണ് മരിച്ചത് . അടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. ഒപ്പം സഞ്ചരിച്ച അടൂര്‍ ഇളംപ്പള്ളി സ്വദേശി പ്ലസ്വണ് വിദ്യാര്‍ഥിയായ നിയാസ് (16)ന് ഗുരുതര പരിക്കേറ്റു. ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായംകുളം പുനലൂര്‍ കെപി റോഡില്‍ നൂറനാട് പത്താംകുറ്റി ജംഗ്ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം.
ബസിനടിയില്‍ കുടുങ്ങിയ ആഷിഖിനെ അരമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നൂറനാട് ഭാഗത്തേക്കു വരികയായിരുന്ന ബൈക്കും കായംകുളത്തുനിന്നും അടൂരിനു പോകുകയായിരുന്ന അനീഷാമോള്‍ ബസും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. അടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്വണ്, പ്ലസ്ടു വിദ്യാര്‍ഥികളും ഉറ്റ സുഹൃത്തുക്കളുമാണിവര്‍. ഇന്നലെ വിദ്യാലയങ്ങള്‍ക്ക് അവധിയായതിനാല്‍ നൂറനാടുള്ള തിയേറ്ററിലേക്ക് സിനിമ കാണാന്‍ വരുമ്പോഴായിരുന്നു അപകടമെന്ന് സഹപാഠികള്‍ പറഞ്ഞു.ആഷിഖിന്റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: സഫിയത്ത്, സഹോദരി: സല്‍മ