കോട്ടയം: ഇൻഫാം നിരന്തരം നൽകിയ പദ്ധതി നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാരിന്റെയും കർഷകരുടെയും പങ്കാളിത്തത്തോടെ കൊച്ചിൻ എയർപോർട്ട് കന്പനി മാതൃകയിൽ ടയർ ഫാക്ടറിയും അമൂൽ മാതൃകയിൽ റബറുല്പാദകരുടെ സഹകരണസംഘങ്ങളും റബറിന്റെ വ്യവസായ സാധ്യത പഠനം നടത്താൻ വിദഗ്ധ സമിതിയും രൂപീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ കർഷകസമൂഹം സ്വാഗതം ചെയ്യുന്നുവെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ.
റബർവിപണിയിലെ വിലത്തകർച്ച അതിജീവിക്കാൻ സർക്കാരിന്റെ നിർദേശം സമയബന്ധിതമായി നടപ്പിലാക്കണം. ആഭ്യന്തര വിപണി ശക്തിപ്പെടുത്താനും കർഷകർക്കു പ്രകൃതിദത്ത റബറിനു നല്ല വില ലഭ്യമാക്കാനും ശ്രമം ഉപകരിക്കും. സിയാൽ മാതൃകയിൽ സർക്കാരും കർഷകരും 51:49 അനുപാത പങ്കാളിത്തത്തോടെയുള്ള സംരംഭങ്ങൾക്ക് സർക്കാരിന് എല്ലാവിധ പിന്തുണയും നൽകുമെന്നും സെബാസ്റ്റ്യൻ പറഞ്ഞു.