മലപ്പുറം: ഉന്നതർക്കെതിരായ കേസുകൾ അട്ടിമറിക്കാനുള്ള നീക്കമാണ് വിജിലൻസ് ഡയറക്ടറായി സർക്കാർ ആരെയും നിയമിക്കാത്തതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മലപ്പുറത്ത് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ കയ്യിലെ പാവയാണ് വിജിലൻസ് എന്നു വ്യക്തമായി. ഇ.പി. ജയരാജനെതിരായ ബന്ധുനിയമനക്കേസ് അവസാനിപ്പിക്കാനുള്ള വിജിലൻസിന്റെ നീക്കം ശരിയല്ല. ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കെതിരേ വിജിലൻസിനെ സമീപിച്ചത് മുഖ്യമന്ത്രി അന്വേഷണത്തിനു നടപടി സ്വീകരിക്കാത്തതിനാലാണ്. യുഡിഎഫ് തീരുമാനം അനുസരിച്ചാണ് പരാതി നൽകിയത്. ജയരാജനും തോമസ്ചാണ്ടിക്കുമെതി രേ അന്വേഷണമുണ്ടായില്ലെങ്കിൽ നിയമനപടിയെക്കുറിച്ചു ആലോചിക്കുമെന്നും ചെന്നിത്തല പറഞ്ഞു.