തൊടുപുഴ: പെട്രോൾ വില വർധനയിൽ പ്രതിഷേധിച്ചു കേന്ദ്രത്തിനെതിരേയും മദ്യഷാപ്പുകളുടെ ദൂരപരിധി കുറച്ച കേരള സർക്കാരിനെതിരേയും കത്തോലിക്ക കോണ്‍ഗ്രസ് ജനകീയ സമരത്തിലേയ്ക്ക്. നിത്യോപയോഗ സാധനങ്ങളുടെ വില വർധനയ്ക്കും ദൈനംദിന ജീവിത ചെലവിന്റെ വർധനവിനും കാരണമായ പെട്രോൾ ഉല്പന്നങ്ങളെ ജിഎസ്ടിയിൽപ്പെടുത്തണമെന്നാണ് ആവശ്യം. ഇന്നു പൈങ്ങോട്ടൂരിൽ നടക്കുന്ന കത്തോലിക്ക കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിൽ സമര പ്രഖ്യാപനം ഉണ്ടാകും.
സമ്മേളനം താമരശേരിരൂപത ബിഷപ്പും കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പ് ഡെലിഗേറ്റുമായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനംചെയ്യും. ദേശീയ പ്രസിഡന്റ വി.വി. അഗസ്റ്റിൻ, ജനറൽ സെക്രട്ടറി ബിജു പറയന്നിലം, ഡയറക്ടർ ഫാ. ജിയോ കടവി, രൂപത വികാരി ജനറൽ മോണ്‍. ജോർജ് ഓലിയപ്പുറം, ഫാ. ജോർജ് വടക്കേൽ, ഐപ്പച്ചൻ തടിക്കാട്ട്, ജോസ് ഇലഞ്ഞിക്കൽ, ജോണ്‍ മുണ്ടൻകാവിൽ, ജോസ്പുതിയേടം, തന്പി പിട്ടാപ്പിള്ളിൽ, എ.ജെ. ജോണ്‍ തുടങ്ങിയവർ പ്രസംഗിക്കും.