കോതമംഗലം: കത്തോലിക്കാ കോണ്‍ഗ്രസ് ദേശീയ ഉപശാഖയുടെ ഉദ്ഘാടനവും കോതമംഗലം രൂപത വാർഷിക പൊതുയോഗവും ഇന്നു പൈങ്ങോട്ടൂരിൽ നടക്കും.
രാവിലെ പത്തിന് ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം നിർവഹിക്കും. രൂപത പ്രസിഡന്റ് ഐപ്പച്ചൻ തടിക്കാട്ട് അധ്യക്ഷത വഹിക്കും. യൂണിറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വിതരണം ദേശീയ ഡയറക്ടർ ഫാ. ജിയോ കടവി ഉദ്ഘാടനം ചെയ്യും. ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സൗജന്യമായി നൽകുന്ന ഭൂമിയുടെ കൈമാറ്റം കേന്ദ്ര പ്രസിഡന്റ് വി.വി. അഗസ്റ്റിൻ നിർവഹിക്കും.
കേന്ദ്ര ജനറൽ സെക്രട്ടറി ബിജു പറയന്നിലം ക്ലാസ് നയിക്കും. പൈങ്ങോട്ടൂർ ഫൊറോന ഡയറക്ടർ ഫാ. ജോർജ് വടക്കേൽ അനുഗ്രഹപ്രഭാഷണം നടത്തും. രൂപത ജനറൽ സെക്രട്ടറി ജോസ് ഇലഞ്ഞിക്കൽ, ദേശീയ ട്രഷറർ ജോസുകുട്ടി മാടപ്പിള്ളി, പ്രഫ. ജോസുകുട്ടി ജെ. ഒഴുകയിൽ, തന്പി പിട്ടാപ്പിള്ളിൽ എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് രൂപതാസമിതിയുടെ സ്ഥാനാരോഹണ യോഗത്തിൽ രൂപത ഡയറക്ടർ മോണ്‍. ജോർജ് ഓലിയപ്പുറം അനുഗ്രഹപ്രഭാഷണം നടത്തും. ജോസ് ഇലഞ്ഞിക്കൽ,വി.യു. ചാക്കോ, ജോണ്‍ മുണ്ടൻകാവിൽ, എ.ജെ. ജോണ്‍ എന്നിവർ പ്രസംഗിക്കും.