കോട്ടയം: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ച് ഏർപ്പെടുത്തിയ പ്രഥമ ഭായി കൻഹയ്യ അവാർഡ് ഫാ. ടോം ഉഴുന്നാലിനു നൽകി ആദരിക്കും. ഉപരാഷട്രപതി വെങ്കയ്യ നായിഡു ഉഴുന്നാലിനു അവർഡ് സമ്മാനിക്കും. തീയതി പിന്നീട് തീരുമാനിക്കും. ഭായി കൻഹയ്യയുടെ ചരമ ദനമായ സെപ്റ്റംബർ 20 ഈ വർഷം മുതൽ ജീവകാരുണ്യ ദിമായി ആചരിക്കും. പത്രസമ്മേളനത്തിൽ റെഡ്ക്രോസ് സൊസൈറ്റി ഭാരവാഹികളായ സുനിൽ സി. കുര്യൻ, ബാബു പ്രസാദ്, ജോസഫ് ഫിലിപ്പ്, കുര്യൻ തോമസ് എന്നിവർ പങ്കെടുത്തു.