കൊച്ചി: വല്ലാർപാടത്ത് ഒക്ടോബർ ആറ്, ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന കേരള ലത്തീൻ സഭയുടെ മിഷൻ കോണ്‍ഗ്രസ്-ബിസിസി കണ്വൻഷനുള്ള വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു. ആശിർഭവനിൽ ചേർന്ന മീഡിയാ കമ്മിറ്റിയോഗത്തിൽ വെബ്സൈറ്റിന്റെ ഉദ്ഘാടനം ചെയർമാൻ നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോണ്‍. ക്രിസ്തുദാസ് നിർവഹിച്ചു.
മിഷൻ കോണ്‍ഗ്രസിന്റെ സന്ദേശം സോഷ്യൽമീഡിയയിലൂടെ പരമാവധി ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജനറൽ കണ്‍വീനറും കെആർഎൽസിസി ജനറൽ സെക്രട്ടറിയുമായ ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറന്പിൽ ആമുഖപ്രഭാഷണം നടത്തി. ബിസിസി കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഗ്രിഗറി ആർബി മിഷൻ കോണ്‍ഗ്രസ് ഒരുക്കത്തെക്കുറിച്ച് വിവരിച്ചു.
വത്തിക്കാൻ റേഡിയോ പ്രതിനിധി ഫാ. വില്യം നെല്ലിക്കൽ, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ്, മാർഷൽ ഫ്രാങ്ക്, അഗസ്റ്റിൻ കണിപ്പിള്ളി, അഭിലാഷ് ഫ്രേസർ, ഫാ. ജോർജ് കടപ്പുറത്തുതയ്യിൽ, ഫാ. സെബാസ്റ്റ്യൻ മിൽട്ടണ്‍, ഹെൻട്രി ജോണ്‍ തുടങ്ങിയവർ മീഡിയയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. കെആർഎൽസിബിസി മീഡിയാ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി വിബിൻ സേവ്യർ വേലിക്കകത്ത് സ്വാഗതവും അസോസിയേറ്റ് സെക്രട്ടറി ബിജോ സിൽവേരി നന്ദിയും പറഞ്ഞു.