മലപ്പുറം: ഉപതെരഞ്ഞെടുപ്പു നടക്കുന്ന വേങ്ങരയിൽ യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദറും എൽഡിഎഫ് സ്ഥാനാർഥി പി.പി. ബഷീറും പത്രിക സമർപ്പിച്ചു.
റിട്ടേണിംഗ് ഓഫീസർ സജീവ് ദാമോദരൻ മുന്പാകെ എൽഡിഎഫ് സ്ഥാനാർഥി പി.പി. ബഷീർ പത്രിക നൽകിയത്. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ വേങ്ങര ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ നിബു ടി. കുര്യൻ മുന്പാകെ യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദറും എസ്ഡിപിഐ സ്ഥാനാർഥി കെ.സി. നസീറും പത്രിക സമർപ്പിച്ചു.
കെ.എൻ.എ. ഖാദർ ഉച്ചയ്ക്ക് പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിലെത്തി പ്രാർഥനയ്ക്ക് ശേഷം ഒരു മണിയോടെ നാമനിർദേശ പത്രിക തങ്ങളിൽ നിന്നു ഏറ്റുവാങ്ങി വേങ്ങരയിലേക്ക് പുറപ്പെട്ടു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എംപി, ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, പി.കെ. അബ്ദുൾ മജീദ് എന്നിവർക്കൊപ്പമെത്തിയാണ് പത്രിക നൽകിയത്.