അങ്കമാലി: സംസ്ഥാനസർക്കാരിന്റെ മദ്യനയം കൊടിയജനവഞ്ചനയും കടുത്ത ജനദ്രോഹവുമാണെന്നു മുൻ എംഎൽഎ ടി.എൻ. പ്രതാപൻ. സർക്കാരിന്റെ മദ്യനയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ അങ്കമാലിയിൽ നടത്തിയ വായ്മൂടിക്കെ ട്ടി നിൽപുസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പവിത്രമായ ആരാധാനാലയങ്ങൾ, വിദ്യാലായങ്ങൾ എന്നിവയെ അശുദ്ധമാക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന മദ്യനയമാണിത്. സാക്ഷരകേരളത്തെ രാക്ഷസകേരളമാക്കുന്നു. ദൈവത്തിന്റെ സ്വന്തംനാടിനെ ചെകുത്താന്റെ നാടാക്കി മാറ്റുകയാണ്. സർക്കാരിന്റെ കൂറ് ജനത്തോടല്ല മദ്യമുതലാളിമാരോടാണ്. ഭരണകൂടഭീകരതയുടെ ഭാഗമാണ് സർക്കാരിന്റെ ഇപ്പോഴത്തെ മദ്യനയം.
വിദ്യാലയങ്ങളുടെ ക്ലാസ് മുറികളിൽ മദ്യം വിളന്പുന്നത് വിദൂരമല്ല. കേരളത്തെ മദ്യസംസ്ഥാനമാക്കി മാറ്റുകയാണ് ഇടതുമുന്നണി സർക്കാർ.
ഭാരതത്തിൽ ഏറ്റവും കൂടുതൽ മദ്യപാനികളെ സൃഷ്ടിക്കുന്ന സംസ്ഥാനമായി കേരളം മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇതിനെ സർക്കാർ എല്ലാവിധത്തിലും പ്രോത്സാഹിപ്പിക്കുന്നു.
ജനപക്ഷത്ത് നിൽക്കേണ്ടവരാണ് ഭരണാധികാരികൾ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ മദ്യനയത്തിൽ ഒളിച്ചോട്ടം നടത്തുന്നു. മദ്യലഭ്യത കുറഞ്ഞാൽ ഉപയോഗവും കുറയും. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ മദ്യലോബിയുമായി ഇടതുമുന്നണി ഉണ്ടാക്കിയ ധാരണയാണ് ബാറുകൾ തുറന്നതോടെ വെളിച്ചത്തായതെന്നും ടി.എൻ. പ്രതാപൻ പറഞ്ഞു.
കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, സംസ്ഥാന സെക്രട്ടറിമാരായ ചാർളി പോൾ, പ്രസാദ് കുരുവിള, ബസിലിക്ക റെക്ടർ റവ. ഡോ. കുരിയാക്കോസ് മുണ്ടാടൻ, ഫാ. ജോർജ് നേരേവീട്ടിൽ, ഇമാം ഇബ്രാഹിം മൗലവി, ഫാ. ജോബ് കൂട്ടുങ്കൽ, റവ. ഡോ. ദേവസി പന്തലുക്കാരൻ, മുൻ എം.എൽ.എ. പി.ജെ. ജോയി, കെ.എസ്. ഷാജി, പ്രഫ. കെ.കെ. കൃഷ്ണൻ, കെ.എ. പൗലോസ്, ടി.എം. വർഗീസ്, മുനിസിപ്പൽ കൗണ്‍സിലർമാരായ റീത്ത പോൾ, ഷെൽസി ജിൻസൻ, പി.ഐ. നാദിർഷ, ഷൈബി പാപ്പച്ചൻ, ടോമി കല്ലറചുള്ളി, സിസ്റ്റർ മരിയൂസ, ജയിംസ് കോറന്പേൽ, കെ.എ. റപ്പായി, ചാണ്ടി ജോസ്, ശോശാമ്മ തോമസ്, ബാബു പോൾ, സിസ്റ്റർ മരിയറ്റ, ജോസ് കണ്ടമംഗലത്താൻ, എം.പി. ജോസി, ചെറിയാൻ മുണ്ടാടൻ, കെ.വി. ചാക്കോച്ചൻ, എ.ഒ. പൗലോ, ജോർജ് ഇമ്മാനുവൽ, ഇ.പി. ജയിംസ്, സൈമണ്‍ പാലമറ്റം, ആന്റണി കണ്ണോപ്പിള്ളി, പൗളിൻ ജോസ്, സാബു ആന്റണി, ഷിബു കാച്ചപ്പിള്ളി, പി.സി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാനതല ദ്വിദിന കൗണ്‍സിലിംഗ് ക്യാന്പ് ഇന്നും നാളെയും കലൂർ റിന്യുവൽ സെന്ററിൽ നടക്കും. ഇന്നു രാവിലെ 10ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ ക്യാന്പ് ഉദ്ഘാടനം ചെയ്യും. ഡോ. എസ്.ഡി. സിംഗ് (സീനിയർ സൈക്യാട്രിസ്റ്റ്), റിക്സണ് ജോസ് (കണ്‍സൾട്ടന്റ് സൈക്കോളജിസ്റ്റ്) ഡോ. സമീൻ സമദ് (സൈക്യാട്രിസ്റ്റ്) ബിൻസ് ജോർജ്, സീതു അനീഷ് (ക്ലീനിക്കൽ സൈക്കോളജിസ്റ്റ്), അഡ്വ. ചാർളി പോൾ (ട്രെയ്നർ & മെന്റർ) എന്നിവർ ക്ലാസുകൾ നയിക്കും.