കൊച്ചി: എംജി സർവകലാശാലയുടെ കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളിലെ കരാർ അധ്യാപകരുടെ ശന്പളക്കുടിശിക എങ്ങനെ കണക്കാക്കിയെന്ന് ഓരോ അധ്യാപകരെയും ഒക്ടോബർ മൂന്നിനകം അറിയിക്കാൻ ഹൈക്കോടതി നിർദേശം നൽകി.
ഇതു സംബന്ധിച്ചു പരാതിയുള്ള അധ്യാപകർ ഒക്ടോബർ ഒന്പതിനകം ഹൈക്കോടതിയിൽ മറുപടി നൽകണമെന്നു നിർദേശിച്ച ഡിവിഷൻ ബെഞ്ച് അധ്യാപകർ നൽകിയ കോടതിയലക്ഷ്യ ഹർജി ഒക്ടോബർ ഒന്പതിനു പരിഗണിക്കാൻ മാറ്റി.