നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ അനധികൃതമായി കടത്തിയ 11 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട് സ്വദേശി കെ.എം. അഷറഫാണ് എയർ കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ ദോഹയിൽനിന്നുള്ള ജെറ്റ് എയർവേയ്സ് വിമാനത്തിലാണ് പ്രതി നെടുമ്പാശേരിയിലെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്കിടെ സംശയം തോന്നി അസി. കമ്മീഷണർ ഇ.വി. ശിവരാമന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായി പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ നാല് സ്വർണമാലകൾ കണ്ടെത്തിയത്.