കൊച്ചി: കേരളത്തിലെ സിബിഎസ്ഇ സ്കൂളുകളുടെ സംസ്ഥാന കണ്വൻഷൻ 23ന് കലൂർ എ.ജെ. ഹാളിൽ നടക്കുമെന്ന് കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
1400 ലധികം സ്കൂളുകളുടെ മാനേജർമാരും പ്രിൻസിപ്പൽമാരും പങ്കെടുക്കുന്ന കണ്വൻഷൻ മന്ത്രി തോമസ് ചാണ്ടി ഉദ്ഘാടനം ചെയ്യും. എംപിമാരായ കെ.വി. തോമസ്, റിച്ചാർഡ് ഹെ തുടങ്ങിയവർ ക്ലാസെടുക്കും. സിബിഎസ്ഇ സ്കൂളുകൾ നേരിടുന്ന പ്രതിസന്ധികളും അതിനുള്ള പരിഹാര മാർഗങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്യും.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം ഖാൻ, ജനറൽ കണ്‍വീനർ ജോർജ് കുളങ്ങര, ജനറൽ സെക്രട്ടറി ഇന്ദിരാ രാജൻ, ട്രഷറർ സി.എ. ഏബ്രഹാം തോമസ് തുടങ്ങിയവർ പങ്കെടുത്തു.