കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്റെയും സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനത്തിന്റെയും സഹായ മെത്രാപ്പോലീത്തമാരായി യഥാക്രമം അലക്സിയോസ് മാർ യൗസേബിയേസിനെയും ഡോ. സഖറിയാസ് മാർ അപ്രേമിനെയും ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നിയമിച്ചു.
നിയമനം ഇന്നു മുതൽ പ്രാബല്യത്തിൽ വരും. ഭരണത്തിൽ കാതോലിക്കാ ബാവായെ സഹായിക്കുന്നതിനായാണു സഹായ മെത്രാപ്പോലീത്തമാരെ നിയോഗിക്കുന്നത്. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ചുമതലയിൽ ആയിരുന്നു അലക്സിയോസ് മാർ യൗസേബിയസ് മെത്രാപ്പോലീത്ത. നിലവിൽ അടൂർ-കടന്പനാട് ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയാണു ഡോ.സഖറിയാസ് മാർ അപ്രേം.