ചെറുതോണി: ഇടുക്കി അണക്കെട്ടിൽ ഇന്നലെ 55.089 ശതമാനം വെള്ളമായി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ മഴ കുറവായിരുന്നു. 9.8 മില്ലിമീറ്റർ മഴയാണു ലഭിച്ചത്. നീരൊഴുക്ക് ശക്തമായിത്തന്നെ തുടരുകയാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 47.19 ശതമാനം വെള്ളമേ ഉണ്ടായിരുന്നുള്ളു.
3.97 കോടി യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണിന്നലെ ഒഴുകി എത്തിയത്. നിലവിൽ 110.33 കോടി യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടിലുണ്ട്. മുൻ ദിവസത്തേക്കാൾ 1.88 അടി വെള്ളംകൂടി ഉയർന്ന് ജലനിരപ്പ് സമുദ്ര നിരപ്പിൽനിന്ന് 2360.84 അടിയായി.