മഞ്ചേശ്വരം(കാസർഗോഡ്): കർണാടകയിലെ കാർവാറിൽനിന്നു കൊച്ചിയിലേക്ക് ഹൈഡ്രോളിക് ആസിഡുമായി പോകുകയായിരുന്ന ടാങ്കർ ലോറിയിൽ ചോർച്ച. ഫയർഫോഴ്സെത്തി ചോർച്ചയടച്ച് ചോർന്ന ആസിഡ് നിർവീര്യമാക്കി. ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ലോറിയുടെ ടാങ്ക് മറ്റൊരു വാഹനവുമായി ഉരസിയതിനെത്തുടർന്നാണ് ആസിഡ് ചോർന്നത്. ലോറിക്കുപിന്നിൽ യാത്രചെയ്തിരുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് ലോറി ഡ്രൈവർ തലപ്പാടി ചെക്ക്പോസ്റ്റിൽ ലോറി ഒതുക്കിനിർത്തി ഉപ്പളയിലെ ഫയർഫോഴ്സ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.കാസർഗോട്ടുനിന്നു ഫയർഫോഴ്സെത്തിയാണ് ചോർച്ച അടച്ചത്.