കൊച്ചി: മണ്ണില്ലാതെയും ജൈവകൃഷി ചെയ്യാവുന്ന പുതിയ നടീൽ മിശ്രിതം എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം വികസിപ്പിച്ചെടുത്തു. പഞ്ചസാര മില്ലുകളിൽനിന്നു പുറംതള്ളുന്ന പ്രെസ്മഡ് എന്ന ഉപോത്പന്നം കന്പോസ്റ്റ് ചെയ്താണു മണ്ണിനു പകരമായി ഉപയോഗിക്കാവുന്ന പുതിയ മിശ്രിതം ഉണ്ടാക്കിയിരിക്കുന്നത്.
മണ്ണിനു പകരമായി നിലവിൽ പ്രചാരത്തിലുള്ള ചകിരിച്ചോർ ഉപയോഗിച്ചുള്ള മിശ്രിതങ്ങളിൽ വേരുപിടിത്തം ബുദ്ധിമുട്ടാകുന്നതു കണക്കിലെടുത്താണു പുത്തൻ മിശ്രിതം രൂപപ്പെടുത്തിയത്. അഞ്ച് കിലോഗ്രാം പ്രസ്മഡ്, 2.5 കിലോഗ്രാം ചാണകപ്പൊടി, 2.5 കിലോഗ്രാം ചകിരിച്ചോർ എന്നിവ ഡോളമൈറ്റ്, സ്യൂഡോമൊണാസ്, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്തുണ്ടാക്കുന്ന മിശ്രിതം പോഷക സന്പുഷ്ടവും പലതവണ ഉപയോഗിക്കാവുന്നതുമാണ്.
കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക പിന്തുണയോടെ വൈപ്പിൻ ഹരിശ്രീ സ്വയം സഹായ സംഘം പുതിയമിശ്രിതം വിൽപനക്കായി തയാറാക്കിയിട്ടുണ്ട്. പത്ത് കിലോയുടെ പായ്ക്കറ്റുകളായാണു ലഭിക്കുക. മണ്ണില്ലാ മിശ്രിതത്തിന്റെ പായ്ക്കറ്റുകളിൽ നേരിട്ട് ചെടികൾ നടാമെന്നതിനാൽ ഗ്രോബാഗുകൾ ഉപയോഗിക്കേണ്ടതില്ല.
പൊതുജനങ്ങൾക്കിടയിൽ പുതിയ മിശ്രിതം പരിചയപ്പെടുത്തുന്നതിനായി നാളെ സിഎംഎഫ്ആർഐയിൽ വിപണന മേള സംഘടിപ്പിക്കും. രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചുവരെ മേളയിൽനിന്നു മിശ്രിതം വാങ്ങാം. ഒരു പായ്ക്കറ്റിന് 100 രൂപയാണു വില. സംരംഭകരെ ലക്ഷ്യമിട്ട്, മണ്ണില്ലാമിശ്രിതം വ്യാവസായികമായി ഉത്പാദിപ്പിക്കുന്ന രീതികൾ വിശദീകരിക്കുന്ന ബിസിനസ് ഡസ്ക്കും മേളയിൽ പ്രവർത്തിക്കും. ഫോൺ: 8281757450.