അടൂർ: മലങ്കര കത്തോലിക്കാ സഭയുടെ 87-ാമത് പുനരൈക്യ വാർഷികാഘോഷങ്ങൾക്ക് അടൂരിൽ തുടക്കമായി. ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ആഗോള കത്തോലിക്കാ സഭയിലേക്ക് മലങ്കര സഭ പുനരൈക്യപ്പെട്ടതിന്റെ സ്മരണയിലാണു സഭാവിശ്വാസികൾ അടൂരിൽ സംഗമിക്കുന്നത്.
സംഗമത്തിൽ മുഖ്യാതിഥിയായെത്തിയ അന്ത്യോക്യ സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് മാർ ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ ബാവയെ ഇന്നലെ ഉച്ചകഴിഞ്ഞ് അടൂർ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരിച്ചുകൊണ്ടാണു പരിപാടികൾക്കു തുടക്കം കുറിച്ചത്. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും അന്ത്യോക്യൻ പ്രതിനിധി സംഘവും മെത്രാപ്പോലീത്തമാരും സ്വീകരണ പരിപാടികളിൽ പങ്കെടുത്തു. അടൂരിൽ പുനർനിർമിച്ച തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ മൂറോൻ കൂദാശ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ പ്രധാന കാർമികത്വത്തിൽ നടന്നു.
മലങ്കര കത്തോലിക്കാ സഭയുടെ വിവിധ രൂപതകളിലെ എംസിവൈഎം പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ദീപശിഖ, ഛായാചിത്രം, ലോഗോ പ്രയാണങ്ങൾ വൈകുന്നേരം അടൂരിൽ സംഗമിച്ചു. തുടർന്ന് സമ്മേളനവേദിയായ അടൂർ ഗ്രീൻവാലി കണ്വൻഷൻ സെന്ററിലെ മാർ ഈവാനിയോസ് നഗറിൽ പ്രയാണങ്ങൾ ആഘോഷപൂർവം എത്തിയതോടെയാണു സമ്മേളന നഗറിൽ പതാക ഉയർന്നത്.
പേപ്പൽ പതാക കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും കാതോലിക്ക പതാക ബിഷപ് തോമസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്തയും എംസിവൈഎം പതാക ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയും ഉയർത്തി. ജോസഫ് മാർ തോമസ്, ജേക്കബ് മാർ ബർണബാസ്, ഫിലിപ്പോസ് മാർ സ്തേഫാനോസ്, വിൻസന്റ് മാർ പൗലോസ്, സാമുവേൽ മാർ ഐറേനിയോസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
തിരുവനന്തപുരം മേജർ അതിരൂപതയിലെ പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ കബറിങ്കൽനിന്നുള്ള ദീപശിഖ, മാർത്താണ്ഡം രൂപതയിൽനിന്ന് ബൈബിൾ, മാവേലിക്കര രൂപതയിൽനിന്ന് ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഛായാചിത്രം, തിരുവല്ല അതിരൂപതയിൽനിന്ന് യാക്കോബ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ ഛായാചിത്രം, പത്തനംതിട്ട രൂപതയിൽനിന്നു വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഛായാചിത്രം എന്നിവയും സമ്മേളന നഗറിലെത്തിച്ചു.
പേപ്പൽ പതാക പുത്തൂർ രൂപതയിൽനിന്നും കാതോലിക്കാ പതാക ബത്തേരി രൂപതയിൽനിന്നും എംസിവൈഎം പതാക മൂവാറ്റുപുഴ രൂപതയിൽനിന്നുമാണ് കൊണ്ടുവന്നത്. പുനരൈക്യ ലോഗോ പൂന കട്കി എക്സാർക്കേറ്റിൽ നിന്നും എംസിവൈഎം ലോഗോ ഡൽഹി ഗുഡ്ഗാവ് രൂപതയിൽനിന്നുമാണ് കൊണ്ടുവന്നത്.
ഇന്നു രാവിലെ 6.30ന് അടൂർ തിരുഹൃദയ ദേവാലയത്തിൽ പ്രഭാത പ്രാർഥനയും തുടർന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ സമൂഹബലിയും നടക്കും. ആർച്ച്ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത വചനസന്ദേശം നൽകും.
പത്തുമുതൽ സഭയിലെ ബാല, യുവജന, അല്മായ സംഗമങ്ങൾ വിവിധ വേദികളിൽ നടക്കും. വൈകുന്നേരം നാലിന് മാർ ഇഗ്നാത്തിയേസ് യൂസഫ് യൗനാൻ പാത്രിയർക്കീസ് ബാവയോടൊത്ത് പ്രത്യേക പരിപാടി നടക്കും. തീച്ചൂളയിലെ സഭ സംസാരിക്കുന്നുവെന്ന പ്രത്യേക പരിപാടിയിൽ സിറിയയിൽ ക്രൈസ്തവ സഭ നേരിടുന്ന പ്രശ്നങ്ങളും പീഡനങ്ങളും പാത്രിയർക്കീസ് ബാവ പങ്കുവയ്ക്കും. വൈകുന്നേരം സുവിശേഷ സന്ധ്യ. നാളെ രാവിലെ ആഘോഷമായ പൊന്തിഫിക്കൽ കുർബാന മധ്യേ മെത്രാഭിഷേക ശുശ്രൂഷകളും നടക്കും. പുനരൈക്യ വാർഷികത്തോടനുബന്ധിച്ച സഭാതല അല്മായ, യുവജന, മാതൃ, ബാലസംഗമങ്ങൾ ഇന്ന് അടൂരിലെ വിവിധ വേദികളിലായി നടക്കും.
ബിജു കുര്യൻ