പീരുമേട്: ചികിത്സ കിട്ടാതെ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. ഗ്രാന്പി അറക്കൽ ഷിജു ജേക്കബ്(42) ആണ് മരിച്ചത്. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ രാവിലെ വണ്ടിപ്പെരിയാർ പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ ഇല്ലാത്തതിനാൽ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുംമുന്പേ മരണം സംഭവിച്ചു. ഡോക്ടർമാരുടെ അഭാവത്തിൽ ചികിത്സ ലഭിക്കാതായത് നേരിയ സംഘർഷത്തിന് ഇടയാക്കി. ഭാര്യ: അൽഫോൻസാ. മക്കൾ: അനുമോൾ, ഷിജി മോൾ.