തിരുവനന്തപുരം: ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി എന്നീ മെഡിക്കൽ കോഴ്സുകളിലേയ്ക്കും, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളിലേയ്ക്കുമുളള കേന്ദ്രീകൃത അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. നിശ്ചിത സമയത്തിനുളളിൽ ഓണ്ലൈൻ ഓപ്ഷൻ കണ്ഫർമേഷൻ നടത്തിയ വിദ്യാർഥികളെ മാത്രമാണ് അലോട്ട്മെന്റിനായി പരിഗണിച്ചത്.
അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കേണ്ടതാണ്.
ഈ അലോട്ട്മെന്റ് പ്രകാരം പുതുതായോ മുൻഘട്ടത്തിൽ ലഭിച്ച അലോട്ട്മെന്റിൽ നിന്നു വ്യത്യസ്തമായോ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി എന്നീ മെഡിക്കൽ കോഴ്സുകളിലേയ്ക്കും അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളിലേയ്ക്കും അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുളളതും, പ്രവേശ പരീക്ഷാ കമ്മീഷണർക്ക് അടക്കേണ്ടതുമായ ഫീസ്/അധികതുക 22 വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളിലൊന്നോ ഓണ്ലൈനായോ ഒടുക്കിയശേഷം 22 ന് വൈകുന്നേരം അഞ്ചിനു മുമ്പായി അലോട്ട്മെന്റ് ലഭിച്ച കോഴ്സ്/കോളജിൽ ഹാജരായി പ്രവേശനം നേടണം. നിശ്ചിത സമയത്തിനുളളിൽ ഫീസ്/അധികതുക ഒടുക്കാത്ത വിദ്യാർഥികളുടെയും , കോളജുകളിൽ ഹാജരായി പ്രവേശനം നേടാത്ത വിദ്യാർഥികളുടെയും അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാക്കും.
യൂണിവേഴ്സിറ്റി അഫിലിയേഷൻ ഉത്തരവ് ലഭ്യമാക്കിയിട്ടില്ലാത്ത നേമം ശ്രീ വിദ്യാധിരാജ ഹോമിയോപ്പതിക് മെഡിക്കൽ കോളജിലേയ്ക്ക് ഈ ഘട്ടത്തിൽ അലോട്ട്മെന്റ് നടത്തിയിട്ടില്ല.
അലോട്ട്മെന്റ് ലഭിക്കുന്ന എസ്സി/എസ്ടി/ഒഇസി എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികളും സർക്കാർ ഉത്തരവ് അനുസരിച്ച് ഫീസ് ആനൂകുല്യത്തിന് അർഹരായ വിദ്യാർഥികളും 1000 രൂപ അടച്ച് അലോട്ട്മെന്റ് അംഗീകരിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതാണ്.
ഈ അലോട്ട്മെന്റ് സ്വകാര്യ സ്വാശ്രയ ആയുർവേദ/സിദ്ധ/യുനാനി മെഡിക്കൽ കോളജുകളിലേയ്ക്കുള്ള അവസാന അലോട്ട്മെന്റായതിനാൽ ഈ ഘട്ടത്തിൽ പ്രസ്തുത കോളജുകളിലേയ്ക്ക് അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അതത് കോളജുകളിൽ 22-ന് വൈകുന്നേരം അഞ്ചിനുള്ളിൽ നിർബന്ധമായും അഡ്മിഷൻ നേടിയിരിക്കേണ്ടതും പ്രസ്തുത കോളജിൽ പഠനം തുടരേണ്ടതുമാണ്. അല്ലാത്ത പക്ഷം പിഴ ഒടുക്കാൻ ബാധ്യസ്ഥരായിരിക്കും. കൂടാതെ ഇവർ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടച്ച ഫീസ് തിരികെ ലഭിക്കാൻ അർഹരായിരിക്കില്ല.
സർക്കാർ/സർക്കാർ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളജുകളിൽ എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിൽ പ്രവേശനം നേടിയിരിക്കുന്ന വിദ്യാർഥികൾ പ്രസ്തുത കോളജുകളിൽ നിന്നു വിടുതൽ നേടുന്ന പക്ഷം ലിക്വിഡേറ്റഡ് ഡാമേജസ് നൽകിയതിനുശേഷം മാത്രമേ അവർക്ക് മറ്റു മെഡിക്കൽ/ അനുബന്ധ കോഴ്സുകളിലേയ്ക്കു പുതിയ അലോട്ട്മെന്റ സ്വീകരിക്കാൻ കഴിയുകയുളളൂ
സർക്കാർ/എയ്ഡഡ്/സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിൽ പ്രവേശനം നേടിയിരിക്കുന്ന വിദ്യാർഥികൾ പ്രസ്തുത കോളജുകളിൽ നിന്നു വിടുതൽ നേടുന്ന പക്ഷം ലിക്വിഡേറ്റഡ് ഡാമേജസ് നൽകിയതിനുശേഷം മാത്രമേ അവർക്ക് മറ്റു മെഡിക്കൽ/അനുബന്ധ കോഴ്സുകളിലേയ്ക്കു പുതിയ അലോട്ട്മെന്റ് സ്വീകരിക്കാൻ കഴിയുകയുളളൂ.
കേരള കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷനു കീഴിൽ വരുന്ന എൻജിനിയറിംഗ് കോളജുകളിൽ പ്രവേശനം നേടിയിരിക്കുന്ന വിദ്യാർഥികൾക്ക് മെഡിക്കൽ/അനുബന്ധ കോഴ്സുകളിലേയ്ക്ക് അലോട്ട്മെന്റ് ലഭിക്കുന്നപക്ഷം അലോട്ട്മെന്റ് സ്വീകരിക്കുന്നതിന് സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾ ബാധകമായിരിക്കും.
മറ്റു സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ്/ആർക്കിടെക്ചർ കോളജുകളിൽ പ്രവേശനം നേടിയിരിക്കുന്ന വിദ്യാർഥികൾക്ക് മെഡിക്കൽ/അനുബന്ധ കോഴ്സുകളിലേയ്ക്ക് അലോട്ട്മെന്റ് ലഭിക്കുന്നപക്ഷം വിടുതൽ സർട്ടിഫിക്കറ്റും മറ്റു രേഖകളും നേടുന്നതിന് സർക്കാർ ഉത്തരവുകൾ പ്രകാരം ലിക്വിഡേറ്റഡ് ഡാമേജസ് ഒടുക്കേണ്ടതില്ല.
എന്നാൽ ഇവർ അടച്ച ഫീസ് തിരികെ ലഭിക്കാൻ അർഹതയില്ല. ഹെൽപ്പ് ലൈൻ നന്പരുകൾ 0471 2339101, 2339102, 2339102.