കോട്ടയം: സംസ്ഥാനത്ത് ഒരു വർഷത്തിനകം തരിശുരഹിതമാകുന്ന പഞ്ചായത്തുകൾക്ക് 15 ലക്ഷം രൂപയും നിയമസഭാ മണ്ഡലങ്ങൾക്ക് 20 ലക്ഷം രൂപയും പാരിതോഷികം നല്കുമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ. കടുത്തുരുത്തി പഞ്ചായത്തിലെ മധുരവേലി പാടശേഖരത്തു വിത ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ സന്പൂർണ തരിശുരഹിതമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന് ആദ്യം പഞ്ചായത്തുകളും തുടർന്ന് ഓരോ നിയോജക മണ്ഡലവും ഓരോ ജില്ലയും തരിശുരഹിതമാകണം. മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ സന്പൂർണ തരിശുരഹിതമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന് ആദ്യം പഞ്ചായത്തുകളും തുടർന്ന് ഓരോ നിയോജക മണ്ഡലവും ഓരോ ജില്ലയും തരിശുരഹിതമാകണം. മന്ത്രി കൂട്ടിച്ചേർത്തു.