തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റേഷൻ വ്യാപാരികൾ ഒക്ടോബർ മൂന്ന്, നാല് തീയതികളിൽ കടകൾ അടച്ചിട്ടു തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ കൂട്ടഉപവാസം നടത്തും. സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂരാണ് ഇക്കാര്യം അറിയിച്ചു.
റേഷൻ വ്യാപാരികൾക്കു സർക്കാർ നിശ്ചയിച്ച വേതനം ഉടൻ നടപ്പാക്കുക, റേഷൻ കടകൾ ഉടൻ നവീകരിക്കുകയും കംപ്യൂട്ടറൈസേഷൻ നടത്തുകയും ഈപ്പോസ് മെഷീനുകൾ സ്ഥാപിക്കുകയും ചെയ്യുക, വാതിൽപ്പടി റേഷൻ വിതരണം നടത്തുന്പോൾ അളവും തൂക്കവും ഉറപ്പാക്കുക, റേഷൻ കാർഡുകളിലെ അപാകതകൾ പരിഹരിച്ച് അർഹതയുള്ള മുഴുവൻ പേരെയും മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുക, മുൻഗണനപട്ടികയിലുള്ളവർക്ക് ആട്ട നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു
സമരം.