കോട്ടയം: പെട്രോൾ, ഡീസൽ വിലവർധനയ്ക്കെതിരേ ജനാധിപത്യ കേരള കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് ഹെഡ് പോസ്റ്റ്ഓഫീസിനു മുന്നിൽ നാളെ നാലിനു ധർണ സംഘടിപ്പിക്കും. ചെയർമാൻ ഫ്രാൻസിസ് ജോർജ് ധർണ ഉദ്ഘാടനം ചെയ്യും. വർക്കിംഗ് ചെയർമാൻ ഡോ. കെ.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
ഡെപ്യൂട്ടി ചെയർമാൻ പി.സി. ജോസഫ്, വൈസ് ചെയർമാൻ ആന്റണി രാജു, വക്കച്ചൻ മറ്റത്തിൽ, എം.പി. പോളി, മാത്യു സ്റ്റീഫൻ, ഫ്രാൻസിസ് തോമസ്, ജോസ് പാറേക്കാട്ട്, തോമസ് കുന്നപ്പള്ളി, മൈക്കിൾ ജയിംസ്, ജയിംസ് കുര്യൻ, മാത്യൂസ് ജോർജ് എന്നിവർ പ്രസംഗിക്കും.