കോട്ടയം: കാർഷികമേഖലയിലെ പ്രതിസന്ധികൾ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേരള ഫാർമേഴ്സ് ഫെഡറേഷന്റെ (കെയ്ഫ്) ആഭിമുഖ്യത്തിൽ കേരളത്തിലെ വിവിധ കർഷക പ്രസ്ഥാനങ്ങളേയും കർഷക സംഘടനാ ഭാരവാഹികളേയും കാർഷിക വിദഗ്ധരേയും പങ്കെടുപ്പിച്ച് സംസ്ഥാന തലത്തിൽ ഫാർമേഴ്സ് കോണ്‍ക്ലേവ്-2017 കാഞ്ഞിരപ്പള്ളിയിൽ നടത്തും.
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ 21ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് യോഗം. ഇന്നത്തെ കാർഷികപ്രതിസന്ധിയിൽ ബദൽ സംവിധാനമൊരുക്കുകയും കേരളത്തിലെ കർഷകരുടെ കൂട്ടായ്മ ശക്തിപ്പെടുത്തുകയുമാണു കോണ്‍ക്ലേവിന്റെ ലക്ഷ്യം. സംസ്ഥാനത്തെ വിവിധ കർഷകപ്രസ്ഥാനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 600ൽപരം പ്രതിനിധികൾ കോണ്‍ക്ലേവിൽ പങ്കെടുക്കും.
കേരള ഫാർമേഴ്സ് ഫെഡറേഷൻ സംസ്ഥാന ചെയർമാൻ ജോർജ് ജെ.മാത്യു പൊട്ടംകുളത്തിന്റെ അധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. വി.സി.സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും.
കട്ടപ്പന ഇമാം മൗലവി മുഹമ്മദ് റഫീഖ് അൽ കൗസരി, ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി, ഹൈറേഞ്ച് സംരക്ഷണ സമിതി രക്ഷാധികാരി ആർ.മണിക്കുട്ടൻ, ഇൻഫാം സംസ്ഥാന കണ്‍വീനർ ജോസ് എടപ്പാട്ട്, ഹൈറേഞ്ച് സംരക്ഷണ സമിതി രക്ഷാധികാരി സി.കെ.മോഹനൻ, കേരള ഫാർമേഴ്സ് ഫെഡറേഷൻ വൈസ് ചെയർമാൻ വി.വി.അഗസ്റ്റിൻ, കെഇഎഫ്എഫ് സെക്രട്ടറി ജനറൽ ജോണി മാത്യു, ജേക്കബ് സെബാസ്റ്റ്യൻ വെള്ളുക്കുന്നേൽ, ജോഷി മണ്ണിപ്പറന്പിൽ, അനീഷ് കണിയാപ്ലാക്കൽ എന്നിവർ പ്രസംഗിക്കും.