തിരുവനന്തപുരം: കേരള പബ്ളിക് സർവീസ് കമ്മീഷൻ ചോദ്യബാങ്ക് വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ, രജിസ്ട്രാർമാർ, വകുപ്പ് തലവൻമാർ, ബോർഡ് ഓഫ് സ്റ്റഡീസ് അധ്യക്ഷൻമാർ എന്നിവരുമായി പിഎസ്സിയിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ച നടത്തും.
ഇന്നലെ പിഎസ്സി ആസ്ഥാനത്തു ചേർന്ന യോഗത്തിലാണു തീരുമാനം. കഴിഞ്ഞ മാസം പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ പിഎസ്സി നടത്തിയ എൽഡി ക്ലാർക്ക് പരീക്ഷ ഉൾപ്പെടെയുള്ള വിവിധ പരീക്ഷകളിൽ തെറ്റായ ചോദ്യങ്ങൾ കടന്നുകൂടിയത് ഉദ്യോഗാർഥികളുടെ ഭാഗത്തു നിന്നു പ്രതിഷേധത്തിനു കാരണമായിരുന്നു. വിവാദമായ ചോദ്യങ്ങൾക്കൊപ്പം സിലബസുമായി ബന്ധമില്ലാത്ത ചോദ്യങ്ങളും ഉൾപ്പട്ടതിനെ തുടർന്ന് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. ഗൈഡിൽ നിന്നും ചോദ്യങ്ങൾ കോപ്പി അടിക്കുന്നതായും ആക്ഷേപമുയർന്നു. ഇതേതുടർന്നാണ് ചോദ്യബാങ്ക് വിപുലീകരിക്കുന്നതിനും വിദഗ്ധരെ ഉൾപ്പെടുത്തി പാനൽ രൂപീകരിക്കുന്നതിനും പിഎസ്സി തീരുമാനിച്ചത്.
വനം വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ, കേരള ജനറൽ സർവീസിൽ ഡിവിഷണൽ അക്കൗണ്ടന്റ്, വിവിധ കമ്പനി/കോർപറേഷൻ/ബോർഡിൽ ഡ്രൈവർ ഗ്രേഡ് 2/ഡ്രൈവർ എന്നീ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനും ഇന്നലെ ചേർന്ന പിഎസ്സി യോഗം തിരുമാനിച്ചു.
കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപറേഷനിൽ ടെക്നിക്കൽ സൂപ്പർവൈസർ, കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനിൽ ടെക്നീഷ്യൻ ഗ്രേഡ് -2 എന്നീ തസ്തികയിലേക്കുള്ള സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. ആരോഗ്യ വകുപ്പിൽ ഡെന്റൽ മെക്കാനിക് ഗ്രേഡ് -2 തസ്തികകളുടെ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ മ്യുറൽ എക്സ്പർട്ട് ഇൻ സ്കൾപ്ച്ചർ (കോളജ് ഓഫ് ഫൈൻ ആർട്സ്) തസ്തികയിലേക്ക് ഓണ്ലൈൻ പരീക്ഷ നടത്തുന്നതിനും ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചു.