കോതമംഗലം: കോതമംഗലം കുരൂര്‍ തോട്ടില്‍ ഒഴുക്കിൽപ്പെട്ട് ഞായറാഴ്ച രാത്രി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തങ്കളം കുന്നപ്പിള്ളി (മുണ്ടേക്കുടി) ഓനച്ചന്റെ മകൻ കെ.യു. ബൈജുവി(42)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ അപകടം നടന്ന കരിപ്പുഴിക്കടവ് പാലത്തിന് ഏതാനും മീറ്റർ താഴെ മൃതദേഹം വെള്ളത്തിൽ പൊങ്ങുകയായിരുന്നു.
ഞായറാഴ്ച രാത്രി നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നേവിയുടെ പ്രത്യേകസംഘത്തോടൊപ്പം ഇന്നലെയും തുടർന്ന തെരച്ചിലിൽ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കരയ്ക്കെത്തിച്ച മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നു ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് മൂന്നിന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയ പള്ളിയിൽ. സ്വകാര്യ ക്വാറി കമ്പനിയിൽ മാനേജരാണ് ബൈജു.
അമ്മ: അന്നമ്മ. ഭാര്യ: സ്നേഹ വടാശേരി കോടിയാട്ട് കുടുംബാംഗം. മക്കൾ: ഇവ, ഇവാനിയ. സഹോദരങ്ങൾ: ഷീജ, ഷീന, എൽദോസ്.