കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ശാഖ കൂത്താട്ടുകുളത്തു പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ ചെയർമാൻ ബിജു ജോണ്‍ എടിഎം കൗണ്ടറിന്റെയും കൗണ്‍സിലർ എം.എം. അശോകൻ സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെയും സിനിമ സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി കാഷ് കൗണ്ടറിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ഡയറക്ടർ എ. അക്ബർ, ശ്രീധരീയം ആയുർവേദിക് മെഡിസിൻസ് മാനേജിംഗ് ഡയറക്ടർ ഹരി എൻ. നന്പൂതിരി, കെ.വി. ക്രിസ്തുദാസ് , പി.എസ്. ജോസഫ്, റോബിൻ വൻനിലം, ജോസഫ് ജയിംസ് എന്നിവർ പ്രസംഗിച്ചു.