ഗുരുവായൂർ: സിപിഐ നേതാവും എംപിയുമായ സി.എൻ. ജയദേവൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ലോക്സഭാ സ്പീക്കർ സുമിത്ര മഹാജനൊപ്പമാണ് എംപി ക്ഷേത്രത്തിലെത്തിയത്. മുണ്ടും വേഷ്ടിയുമണിഞ്ഞ് ഗുരുവായൂർ ക്ഷേത്രാചാര പ്രകാരം എത്തിയ എംപി നാലമ്പലത്തിനുള്ളിലും ദർശനം നടത്തി.
ദശാബ്ദങ്ങൾക്കുശേഷമാണ് സി.എൻ. ജയദേവൻ ക്ഷേത്രത്തിൽ വരുന്നതെന്നറിയുന്നു. ഉത്സവ കാലത്തു ക്ഷേത്രപരിസരത്ത് എത്താറുണ്ടെങ്കിലും ക്ഷേത്രത്തിനു പുറത്തെ പന്തലിൽ പ്രസാദമൂട്ടിൽ പങ്കെടുത്തു മടങ്ങാറാണു പതിവ്.
അഷ്ടമിരോഹിണി ദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയതു വിവാദമായിരുന്നു. പിന്നാലെയാണ് സിപിഐ നേതാവും എംപിയുമായ സി.എൻ. ജയദേവനും ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്.