കോട്ടയം/പീരുമേട്: കനത്ത മഴയെതുടർന്നു മലയോര മേഖലയിൽ പലയിടത്തും ഉരുൾപൊട്ടി. രണ്ടു വീടുകൾ ഭാഗികമായി തകർന്നു. കൊക്കയാർ പഞ്ചായത്തിലെ അഴങ്ങാട്ടും കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് മൂപ്പൻമലയിലും പീരുമേട് മുറിഞ്ഞപുഴ ചെറുവള്ളിക്കുളം റോഡിലുമാണ് ഉരുൾപൊട്ടൽ.
ഇന്നലെ രാത്രി പത്തോടെ അഴങ്ങാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ വെള്ളൂർ റോയി, തെക്കേവയലിൽ സാബു എന്നിവരുടെ വീടുകളാണു തകർന്നത്. മൂപ്പൻമലയിലുണ്ടായ ഉരുൾപൊട്ടലിൽ കൃഷിനാശമുണ്ടാ യി. ഏന്തയാർ- ഇളംകാട് റോഡിലെ ഒരുഭാഗം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. മുണ്ട ക്കയം കോസ്വേ പാലം വെള്ളത്തിനടിയിലാണ്. മൂന്നു കടകളിലും വെള്ളം കയറിയിട്ടുണ്ട്. മുണ്ടക്കയം -എരുമേലി റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്.
മുറിഞ്ഞപുഴയിൽ ഉരുൾപൊട്ടി രണ്ട് വാഹനങ്ങൾ മണ്ണിനടിയിൽ പെട്ടു . വഴിയരികിലെ ഷെഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയും ജീപ്പുമാണ് മണ്ണിനടിയിൽ പെട്ടത്. റോഡിൽ വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത വിധം മണ്ണിടിഞ്ഞു കിടക്കുകയാണ്. സമീപത്തുള്ള കൃഷിയും മണ്ണിടിച്ചിലിൽ നശിച്ചു. ദേശീയപാത 183ൽ വളഞ്ഞാങ്ങാനം വളവിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.
കനത്ത മഴയെത്തുടർന്നു കെകെ റോഡിലെ കുമളി, വണ്ടിപ്പെരിയാർ പ്രദേശങ്ങളിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. ഏലപ്പാറ വാഗമണ്‍ റോഡിലും വെള്ളം കയറിയിട്ടുണ്ട്. ഇതോടെ ഇവിടങ്ങളിലേക്കു വാഹനങ്ങൾ പോലീസ് നിയന്ത്രിച്ചിട്ടുണ്ട്. കുട്ടിക്കാനം ഐ.എച്ച്.ആർ.ഡി.കോളജിനു സമീപം മണ്ണിടിഞ്ഞുവീണ് റോഡിൽ കിടക്കുകയാണ്. ഒരു വാഹനത്തിന് കടന്നു പോകാൻ സാധിക്കും. മലയോര പാതകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണമെന്നു പോലീസ് മുന്നറിയിപ്പ് നല്കി.