കൊച്ചി: ദിലീപ് നായകനായ രാമലീല ഈ മാസം 28നു തിയറ്ററുകളിൽ എത്തും.ദിലീപ് അറസ്റ്റിലാകുന്നതിനു മുൻപു ചിത്രത്തിന്റെ പ്രധാനപ്പെട്ട ജോലികളെല്ലാം പൂർത്തിയായിരുന്നെങ്കിലും റിലീസ് അനന്തമായി നീളുകയായിരുന്നു. ഡബ്ബിംഗ് ജോലികൾ തീരാത്തതു മൂലമാണു ചിത്രം വൈകുന്നതെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്.
രാമലീലയിൽ രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണു ദിലീപ് എത്തുന്നത്. 14 കോടി രൂപ മുതൽമുടക്കുള്ള ചിത്രത്തിന്റെ നിർമാതാവ് ടോമിച്ചൻ മുളകുപാടം ആണ്. നവാഗതനായ അരുണ്‍ ഗോപിയാണു സംവിധായകൻ. ഏപ്രിലിൽ വിഷു റിലീസായിയെത്തിയ ജോർജേട്ടൻസ് പൂരം എന്ന ചിത്രമാണു ദിലീപിന്റെ റിലീസ് ചെയ്ത അവസാന ചിത്രം.