തിരുവനന്തപുരം: യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിൽ നന്ദി രേഖപ്പെടുത്തി രാജ്യത്തെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും ഈ മാസം 17ന് കൃതജ്ഞതാ ദിനം ആചരിക്കും.
കാത്തലിക് ബിഷപ്സ് കോണ്ഫറൻസ് ഓഫ് ഇന്ത്യ പ്രസിഡന്റും മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയാണ് പട്ടം ബിഷപ്സ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
ഫാ. ടോമിന്റെ മോചനത്തിനായി ഇടപെടലുകൾ നടത്തിയവരെയും പ്രാർഥനയിലൂടെയും പല തലങ്ങളിലും ഈ വിഷയത്തിൽ സഹകരിച്ചവരെയും അന്നു വിശുദ്ധ കുർബാനയിലും പ്രത്യേക പ്രാർഥനയിലും അനുസ്മരിക്കും. ഫാ. ടോമിന്റെ മോചനത്തിനായി ഏറ്റവുമധികം പരിശ്രമം നടത്തിയ ഫ്രാൻസിസ് മാർപാപ്പയെ പ്രത്യേകം ഓർക്കുന്നതായി കർദിനാൾ പറഞ്ഞു.
മോചനത്തിനായി പ്രത്യേക താത്പര്യമെടുത്ത ഒമാൻ സർക്കാരിനോടും ഈ വിഷയത്തിൽ അനുഭാവപൂർണമായ ഇടപെടലുകൾ നടത്താൻ സമ്മതിച്ച ഭാരത സർക്കാരിനോടും നന്ദി അറിയിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, മുഖ്യമന്ത്രി പിണറായി വിജയൻ, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാർ, ഭാരത കത്തോലിക്കാ സഭയിലെ മെത്രാന്മാർ, സഹോദരീസഭയിലെ മതമേലധ്യക്ഷന്മാർ, വൈദികർ, സമർപ്പിതർ, അല്മായസമൂഹം എന്നിവരോടുള്ള നന്ദിയും അറിയിക്കുന്നു.
കൂടാതെ കേരളത്തിൽനിന്നുള്ള എംപിമാർ, എംഎൽഎമാർ, വിവിധ രാഷ്ട്രീയ-സാമൂഹ്യ നേതാക്കൾ, സന്നദ്ധ പ്രസ്ഥാനങ്ങൾ തുടങ്ങി ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി പരിശ്രമിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. ഫാ. ടോമിന്റെ കുടുംബാംഗങ്ങൾ, സലേഷ്യൻ സന്യാസസമൂഹം തുടങ്ങിയവരോടുമുള്ള നന്ദി അറിയിക്കുന്നതായി കർദിനാൾ കൂട്ടിച്ചേർത്തു.