രാമപുരം: ഭീകരുടെ പിടിയിൽനിന്നു ഫാ. ടോം ഉഴുന്നാലിൽ മോചിതനായ വിവരം പുറത്തുവന്നതോടെ സന്തോഷത്തിൽ പങ്കുചേരാൻ രാമപുരത്തെ ഉഴുന്നാലിൽ വീട്ടിലേക്കും നേതാക്കളുടെയും പ്രിയപ്പെട്ടവരുടെയും ഒഴുക്ക്. കേന്ദ്രസഹമന്ത്രി അൽഫോൻസ് കണ്ണന്താനം ഇന്നലെ വൈകുന്നേരം രാമപുരത്തെത്തി.
ഉഴുന്നാലിൽ വീട്ടിലെത്തിയ കേന്ദ്രമന്ത്രിയേയും ഭാര്യയേയും കുടുംബാംഗങ്ങളായ വി.എ. തോമസ്, ഷാജൻ, വി.എ. ജോസ്, തോമസ് ഉഴുന്നാലിൽ, റോയി, സി.ടി. രാജൻ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. ബിജെപി സംസ്ഥാന വക്താവ് എസ്. ജയസൂര്യൻ, ജില്ലാ പ്രസിഡന്റ് എൻ. ഹരി, ലിജിൻ ലാൽ, നോബിൾ മാത്യു, പി.പി. നിർമലൻ തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്നലെ വൈകുന്നേരം രാമപുരത്തെത്തി. മുന്പ് രാമപുരത്ത് എത്തിയത് ബന്ധുക്കളുമായി ആശങ്ക പങ്കുവയ്ക്കാനാണെങ്കിൽ ഇപ്പോൾ വന്നതു സന്തോഷം പങ്കുവയ്ക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, തോമസ് കല്ലാടൻ, സി.ടി. രാജൻ, ബിജു പുന്നത്താനം, മോളി പീറ്റർ, അനിതാ രാജു, ഷൈനി സന്തോഷ് തുടങ്ങിയവർ ഒപ്പുണ്ടായിരുന്നു.
ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജും വീടു സന്ദർശിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഫാ. ടോമിന്റെ മോചനത്തിനു കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ജോസ് പാറേക്കാട്ട്, ഫ്രാൻസിസ് തോമസ്, ജോർജ് അഗസ്റ്റിൻ, ബാബു മുകാല, മത്തച്ചൻ പുതിയിടത്തുചാലിൽ, ഡൊമിനിക് മുണ്ടമറ്റം തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.