തിരുവനന്തപുരം: മീസൽസ് റൂബെല്ല വാക്സിനേഷൻ കാമ്പയിൻ ഒക്ടോബർ മൂന്നു മുതൽ സംസ്ഥാനത്ത് ആരംഭിക്കും. ആരോഗ്യമന്ത്രി കെ. കെ. ശൈലജയുടെ അധ്യക്ഷതയിൽ വിദ്യാഭ്യാസ പ്രഫ. സി. രവീന്ദ്രനാഥിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.
മീസൽസ്, റൂബെല്ല രോഗങ്ങൾക്കെതിരെ സൗജന്യമായി ഒറ്റ പ്രതിരോധ കുത്തിവയ്പാണ് നൽകുന്നത്. ഒൻപത് മാസം മുതൽ 15 വയസു വരെയുള്ള കുട്ടികൾക്കാണ് കുത്തിവയ്പെടുക്കുന്നത്. കേരളത്തിൽ 75 ലക്ഷത്തോളം കുട്ടികൾക്ക് കുത്തിവയ്പ് നൽകും. സർക്കാർ, സ്വകാര്യ സ്കൂളുകൾ, സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ, തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികൾ, ആംഗൻവാടികൾ എന്നിവിടങ്ങളിലൂടെയാണ് വാക്സിനേഷൻ നടത്തുക.