കൊച്ചി: ഉപഗ്രഹ സാങ്കേതികവിദ്യ മത്സ്യമേഖലയുടെ പുരോഗതിക്ക് എങ്ങനെ ഉപയോഗപ്പെടുത്താമെന്നു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) യുവഗവേഷകർക്കു പരിശീലനം നൽകുന്നു. ഡിസംബർ ഒന്നു മുതൽ 21 ദിവസം നീണ്ടുനിൽക്കുന്ന ക്ലാസുകളിൽ വിവിധ മേഖലകളിൽ പരിശീലനം നൽകും. www.cbp.icar.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. 25 പേർക്കാണു പ്രവേശനം. ഫോൺ: 8547857036.