തൃശൂർ: ജൂബിലി ആരോഗ്യ ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജനിതക രോഗനിർണയം, ചികിത്സ, ഗവേഷണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ദ്വിദിന ദേശീയ സിമ്പോസിയം തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 13 വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കുമെന്നു സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 9.30നു ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ മദർ തെരേസ ഹാളിൽ സിന്പോസിയം തുടങ്ങും.