തിരുവനന്തപുരം : 2017 ലെ ത്രിവത്സര എൽഎൽബി കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൊല്ലം മാറനാട് നെല്ലിപ്പിള്ളിൽ, കിഴക്കേതിൽ വീട്ടിൽ എം.ആർ.സ്നേഹ ഒന്നാം റാങ്ക് കരസ്ഥമാക്കി. റാങ്ക്ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
15ന് ഓപ്ഷൻ രജിസ്ട്രേഷന് വെബ്സൈറ്റ് സജ്ജമാകുന്ന. 17 ന് അഞ്ചുവരെ ഓപ്ഷൻ രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരി ക്കും. 18ന് ഒന്നാം ഘട്ട അലോട്ട് മെന്റ് പ്രസിദ്ധീകരിക്കും. 19, 20 തീയതികളിലായി അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ ഹാജരായി പ്രവേശനം നേടണം.