തിരുവനന്തപുരം: കോട്ടയം ജില്ലാ കളക്ടറായി ശ്രീറാം സാംബശിവ റാവുവിനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
നവജോത് ഖോസയെ കോട്ടയം കളക്ടറായി കഴിഞ്ഞ ആഴ്ചയിലെ മന്ത്രിസഭായോഗം നിയമിച്ചിരുന്നു. ഇവർ ചികിത്സയുടെ ഭാഗമായി അവധിയിൽ പോകുന്ന സാഹചര്യത്തിലാണു പുതിയ നിയമനം. ഇൻഫർമേഷൻ കേരള മിഷൻ ഡയറക്ടറായിരുന്നു 2012 ഐഎഎസ് ബാച്ചുകാരനായ ശ്രീറാം സാംബശിവ റാവു.