തിരുവനന്തപുരം: പൊതുഭരണ സെക്രട്ടറി മനോജ് ജോഷിയെ ധന സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം പുതിയ ചീഫ് സെക്രട്ടറി ആകുന്ന ഒഴിവിലാണ് മനോജ് ജോഷിയുടെ നിയമനം. ഈ മാസം 31 ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ വിരമിക്കുന്നതോടെ കെ.എം ഏബ്രഹാമിനെ ചീഫ് സെക്രട്ടറിയായി നിയമിക്കുന്നത്. ഇതുസംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടാകും.