കൊച്ചി: ലാവ്ലിൻ കേസിൽ ഹൈക്കോടതി വിധി രണ്ടുകൈയും നീട്ടി സ്വീകരിക്കുന്ന സിപിഎം, അതേ കോടതി മന്ത്രി കെ.കെ. ശൈലജയ്ക്കെതിരേ നടത്തിയ രൂക്ഷവിമർശനം കണ്ടില്ലെന്നു നടിക്കരുതെന്ന് കെ.വി.തോമസ് എംപി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
ഹൈക്കോടതി വിധിയിലുടെ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റവിമുക്തനായി എന്ന് കൊട്ടിഘോഷിക്കുന്ന സിപിഎം അതേ അളവുകോൽ തന്നെ കെ.കെ.ശൈലജയുടെ കാര്യത്തിലും എടുക്കണം.ആരോഗ്യമന്ത്രി സ്വയം രാജി വയ്ക്കുകയോ അല്ലെങ്കിൽ മുഖ്യമന്ത്രി പുറത്താക്കുകയോ വേണം. മെറിറ്റിൽ പാസായ നൂറുകണക്കിന് സാധാരണക്കാരായ വിദ്യാർഥികളുടെ മെഡിക്കൽ പ്രവേശനം തുലച്ചത് ആരോഗ്യമന്ത്രിയാണ്. കേരള ചരിത്രത്തിൽ മെഡിക്കൽ വിദ്യാഭ്യാസ രംഗം ഇങ്ങനെ താറുമാറായ ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. കഴിവുകേടിന്റെ പര്യായമായ മന്ത്രി അധികാരം വിട്ടൊഴിയണമെന്നും കെ.വി.തോമസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.