മൂവാറ്റുപുഴ: കേരള ഹയർസെക്കൻഡറി ടീച്ചേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി മേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് മേഖലാ ഓഫീസുകളിലേക്ക് ഇന്ന് മാർച്ചും ധർണയും നടത്തും. തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, ചെങ്ങന്നൂർ മേഖലാ ഓഫീസുകളിലേക്കാണ് മാർച്ച് . രാവിലെ പത്തിന് മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടി എംപി മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.
ഹയർ സെക്കൻഡറി സ്കൂളുകളിലെ 1000 അധ്യാപകതസ്തികകൾ അനുവദിക്കുക, ജൂണിയർ അധ്യാപകരെ സീനിയർ ആക്കിയുള്ള മുൻസർക്കാരിന്റെ തീരുമാനം നടപ്പിലാക്കുക, ഹയർസെക്കൻഡറി അധ്യാപകരുടെ പ്രമോഷൻ സാധ്യതകൾ ഇല്ലാതാക്കുന്ന ഹെഡ്മാസ്റ്റർമാരുടെ പ്രിൻസിപ്പൽ പ്രമോഷൻ അവസാനിപ്പിക്കുക, ഓണപ്പരീക്ഷ ആരംഭിച്ചിട്ടും അധ്യാപക സ്ഥലംമാറ്റം പൂർത്തിയാക്കാതിരിക്കുക, തുടങ്ങിയ വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാന പ്രസിഡന്റ് നിസാർ ചേലേരി, ജനറൽ സെക്രട്ടറി എസ്. സന്തോഷ്, ട്രഷർ സി.ടി.പി. ഉണ്ണിമൊയ്തിൻ, കെ.ടി. അബ്ദുൾ ലത്തീഫ്, ഒ. ഷൗക്കത്തലി, വി.കെ. അബ്ദുൾ റഹ്മാൻ, മുഹമ്മദലി വിളക്കോട്ടൂർ, യു. സാബു, എ.കെ. അജീബ്, സജി ജോസഫ്, പി.എ. ഗഫൂർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ മാർച്ചിന് നേതൃത്വം നൽകും.