പൊൻകുന്നം: ലാവ്ലിൻ കേസിൽ ഉണ്ടായ ഹൈക്കോടതി വിധിയിൽ പിണറായി വിജയനു ക്ലീൻ ചിറ്റ് ലഭിച്ചെന്നു പറയാറായിട്ടില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. നീതി തേടിയുള്ള പോരാട്ടത്തിനായി സിബിഐ സുപ്രീം കോടതിയെ സമീപിക്കണമെന്നും ഇളങ്ങുളത്തു നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
അഴിമതി ആരോപണത്തിന് ഇടയാക്കിയ ഇടപാട് മന്ത്രിസഭാ തീരുമാനമാകയാൽ ഇതിന് പിന്നിൽ രാഷ്ട്രീയ തീരുമാനമാണുള്ളത്. അതിന്റെ ധാർമിക ഉത്തരവാദിത്വം പിണറായി വിജയനാണ്. അതിന്റെ പേരിൽ ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുന്ന രീതി ശരിയല്ല. സർക്കാരിനുണ്ടായ നഷ്ടത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തു പിണറായി വിജയൻ അധികാരം ഒഴിയുകയാണു വേണ്ടത്-കുമ്മനം പറഞ്ഞു. പത്രസമ്മേളനത്തിൽ സംസ്ഥാന വക്താവ് എസ്. ജയസൂര്യൻ, ജില്ലാ പ്രസിഡന്റ് എൻ. ഹരി എന്നിവർ പങ്കെടുത്തു.