തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച് റോഡുകൾ നന്നാക്കുന്നതിന് 140 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
കെഎസ്ഐഡിസി വഴി നടപ്പിലാക്കുന്ന ലൈഫ് സയൻസ് പാർക്ക് രണ്ടാംഘട്ട പദ്ധതിക്ക് 140 കോടി രൂപ കിഫ്ബി വഴി ലഭ്യമാക്കാൻ തീരുമാനിച്ചു.
കെഎസ്ആർടിസിക്ക് 900 ഡീസൽ ബസുകൾ വാങ്ങുന്നതിന് കിഫ്ബിയിൽനിന്നു തുക അനുവദിക്കാൻ തീരുമാനിച്ചു.
തിരുവനന്തപുരം വഞ്ചിയൂർ വില്ലേജിലെ 20 സെന്റ് പുറമ്പോക്ക് ഭൂമി കേരള ലൈബ്രറി കൗണ്‍സിലിന് ഇൻഫർമേഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്നതിന് 1000 രൂപ നിരക്കിൽ 30 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ തീരുമാനിച്ചു.
പേരാമ്പ്ര സർക്കാർ ഐടിഐയിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളുടെ രണ്ടു യൂണിറ്റ് വീതം അനുവദിക്കാനും 11 തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു.