എടത്വാ: വെള്ളത്തിൽ മുങ്ങിത്താണ കുരുന്നിനെ രക്ഷിച്ച കണ്ണനെ തോളിലേറ്റി സഹപാഠികൾ. കഴിഞ്ഞ ദിവസം ആഴമേറിയ തോട്ടിലെ കയത്തിൽ മുങ്ങിത്താഴ്ന്ന സെന്റ് മേരീസ് എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി ആദർശിന്റെ രക്ഷകനായി എത്തിയ എടത്വാ സെന്റ് അലോഷ്യസ് സ്കൂൾ വിദ്യാർഥി എ. കണ്ണനെ തോളിലേറ്റി നൃത്തം ചെയ്താണു സഹപാഠികൾ ആഹ്ലാദം പങ്കുവച്ചത്. സെന്റ് അലോഷ്യസ് ഹൈസ്കൂൾ പിടിഎയുടെ ആഭിമുഖ്യത്തിൽ നടന്ന അനുമോദന ചടങ്ങായിരുന്നു രംഗം.
മകനെ മരണത്തിന്റെ വക്കിൽനിന്നു രക്ഷിച്ച ദൈവത്തിനു നന്ദി അർപ്പിച്ചു നിറകണ്ണുകളുമായി എത്തിയ ആദർശിന്റെ പിതാവ് ഷാജിയും കണ്ണനെ നെറ്റിയിൽ ചുംബിച്ചു ചേർത്തുപിടിച്ചു. ഈ സമയം സ്കൂളിലെത്തിയ ആദർശ് എല്ലാവർക്കും മധുരവും നൽകി.
മാനേജർ ഫാ.ജോണ് മണക്കുന്നേൽ അനുമോദന യോഗം ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് ഡോ. ജോണ്സണ് വി. ഇടിക്കുള അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപകൻ തോമസ്കുട്ടി മാത്യു, സീനിയർ അസിസ്റ്റന്റ് ഏലിയാമ്മ ജോസഫ്, സ്റ്റാഫ് സെക്രട്ടറി ജോസ് ജെ. വെട്ടിയിൽ, പിടിഎ സെക്രട്ടറി ജോസുകുട്ടി സെബാസ്റ്റ്യൻ, എംപിടിഎ പ്രസിഡന്റ് മേഴ്സി സോണി, ബിജി വർഗീസ്, ഷാജി ജോസഫ്, സേവ്യർ മാത്യു, ജിനു വർഗീസ്, സി. മിഥുൻ എന്നിവർ പ്രസംഗിച്ചു.
ആദർശിനെ രക്ഷിക്കുന്നതി നിടെ അവശനായെങ്കിലും ആദർശിനെ തോളിലേറ്റി കണ്ണൻ കരയ്ക്കു സമീപം പിടിച്ചുനിന്നു.
കുട്ടികളുടെ ശബ്ദം കേട്ട് ഓടിയെത്തിയ സെന്റ് മേരീസ് എൽപി സ്കൂൾ അധ്യാപിക ആയ വിനീത സിനു കൽക്കെട്ടിനു സമീപം എത്തിയ ഇരുവരെയും കരയിലേക്കു വലിച്ചു കയറ്റുകയായിരുന്നു.
ആന്റപ്പൻ അന്പിയായം മെമ്മോറിയൽ ജലോത്സവ സമിതി ചെയർമാൻ സിനു രാധേയത്തിന്റെ ഭാര്യയാണ് വിനീത.
31നു 10ന് എടത്വാ പൗരാവലിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുമോദന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് ഉദ്ഘാടനംചെയ്യും.
കണ്ണനെ രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാർഡിനു ശിപാർശ ചെയ്യാൻ നടപടി ആരംഭിച്ചു.