ചങ്ങനാശേരി:കെഎസ്ആർടിസിയുടെ പൊതുസ്ഥിതി വെളിപ്പെടുത്തുന്ന ധവളപത്രം ഇറക്കുവാൻ മാനേജ്മെന്റ് തയാറാകണമെന്ന് കെഎസ്ടി ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കെഎസ്ആർടിസിയെക്കുറിച്ച് ഗവണ്മെന്റും മാനേജ്മെന്റും പറയുന്നത് അർധസത്യങ്ങൾ മാത്രമാണ്. യഥാർഥ ചിത്രം മറച്ചുവെച്ചുകൊണ്ടാണ് പരിഷ്കാരങ്ങൾ പലതും നടപ്പാക്കിയിട്ടുള്ളത്. പരിഷ്കരിച്ച ഒന്നര ഡ്യൂട്ടി സംവിധാനം ഡ്രൈവർ വിഭാഗത്തെ മാനസികമായും ശാരീരികമായും തളർത്തും. വണ്ടി ഓടിക്കുന്ന ഡ്രൈവറെ പരീക്ഷണ വസ്തുവായി കാണരുത്. ഡ്രൈവർ ജോലി തുടർച്ചയായി വിശ്രമമില്ലാതെ അധികനാൾ നടത്താൻ കഴിയില്ല. ഇക്കാര്യങ്ങളെ യാഥാർഥ്യബോധത്തോടെ മാനേജ്മെന്റ് കാണണമെന്നും യോഗം ആവശ്യപ്പെട്ടു.
യൂണിയന്റെ സംസ്ഥാന നേതൃത്വ ക്യാന്പ് ഒക്ടോബർ ആദ്യവാരം ആതിരപ്പള്ളിയിൽ നടത്താൻ തീരുമാനിച്ചു.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സണ്ണി തോമസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.അയ്യപ്പൻ, കെ.ജി.ബാബു, എസ്.പി. പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.