കൊച്ചി: കേരള പിന്നോക്ക വിഭാഗ വികസന വകുപ്പ് കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ആറുമാസ തൊഴിലുറപ്പ് ഓട്ടോമോട്ടീവ് സർവീസ് ട്രെയിനിംഗ് നാലാമത് ബാച്ചിന്റെ ഉദ്ഘാടനം പിന്നോക്ക വിഭാഗ വികസന വകുപ്പ് എറണാകുളം റീജണൽ ഡെപ്യട്ടി ഡയറക്ടർ മുരളീധരൻ നിർവഹിച്ചു.
ആദ്യ മൂന്നു ബാച്ച് പഠനം പൂർത്തിയാക്കിയ ഒബിസി വിഭാഗത്തിൽപ്പെട്ട എല്ലാ കുട്ടികൾക്കും തൊഴിൽ ലഭിച്ചതായി കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ട് അക്കാദമിക് മോധാവി ഡോ. പ്രസന്ന സിംഗ് പറഞ്ഞു. പോളിടെക്നിക്/ഐടിഐ (ഓട്ടോമൊബൈൽ/മെക്കാനിക്കൽ) ഡിപ്ലോമ പാസായ 60 കുട്ടികൾക്കാണു ബാച്ചിൽ പ്രവേശനം.
ആറു മാസത്തെ കോഴ്സിൽ തിയറി ക്ലാസുകൾക്കു പുറമെ പോപ്പുലർ മാരുതിയുടെ അത്യാധുനിക സർവീസ് സെന്ററുകളിൽ പ്രാക്ടിക്കൽ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്നു കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ എം.എൻ. രാജ്കുമാർ പറഞ്ഞു.