തിരുവനന്തപുരം: കാസർഗോഡ് ജില്ലയിൽ സാമൂഹിക സുരക്ഷാമിഷൻ വഴി പെൻഷൻ ലഭിക്കുന്ന 4675 എൻഡോസൾഫാൻ ദുരിത ബാധിതർക്ക് 1000 രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓണത്തോട് അനുബന്ധിച്ചാണു സഹായം.
പ്രവർത്തന രഹിതമായ ആലപ്പുഴ തുറമുഖത്തെ 299 തൊഴിലാളികൾക്ക് ഓണത്തോടനുബന്ധിച്ച് 5000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും ധനസഹായം നൽകാൻ തീരുമാനിച്ചു. സുൽത്താൻ ബത്തേരി താലൂക്കിലെ അമ്പലവയൽ പഞ്ചായത്തിൽ ചീങ്ങേരി എക്സ്റ്റൻഷൻ ഫാമിലെ 31 ആദിവാസി തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചു.
സർവീസിൽനിന്നും വിരമിച്ച ജുഡീഷൽ ഓഫീസർമാർക്കുളള സ്പെഷൽ പേയ്ക്ക് 1999 നവംബർ ഒന്നു മുതൽ മുൻകാല പ്രാബല്യം നൽകാൻ തീരുമാനിച്ചു.